കൊൽക്കത്ത: ബംഗാളിൽ ഗംഗാസാഗർ ഉത്സവത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറ് തീർഥാടകർ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോർട്ട്. വൈകിട്ട് അറുമണിക്കാണ് അപകടം നടന്നത്.

ഉത്സവവുമായി ബന്ധപ്പെട്ട് പുണ്യസ്നാനത്തിനെത്തിയവരാണ് അപകടത്തിനിരയായത്. കാച്ചുബെരിയ ഗട്ടിലേക്ക് പോകാന്‍ ഭക്തർ തിരക്ക് കൂട്ടിയതാണ് അപകട കാരണം.

മകരസംക്രമ ദിനത്തില്‍ സ്‌നാനം നടത്തുന്നതിനും അടുത്തുള്ള ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നതിനും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ എത്തിയിരിക്കുന്നത്. ആറ് വര്‍ഷം മുമ്പുണ്ടായ സമാന അപകടത്തില്‍ ഏഴ് പേര്‍ ഇവിടെ മരിച്ചിരുന്നു.

http://www.ndtv.com/patna-news/boat-carrying-40-capsizes-in-river-ganga-in-patna-8-dead-1648888

LEAVE A REPLY

Please enter your comment!
Please enter your name here