ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അധികച്ചുമതല.  പ്രതിരോധ മന്ത്രിയായായിരുന്ന മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രിയായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് അധിക ചുമതല നല്‍കിയത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ നാളെ വൈകീട്ട് അഞ്ച് മണിയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് പരീക്കറോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here