ഉപതെരഞ്ഞെടുപ്പില്‍ ആര്‍.കെ നഗറില്‍ നിന്നും മത്സരിക്കാതിരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് ജയലളിതയുടെ അനന്തരവളായ ദീപ ജയകുമാര്‍. ആര്‍.കെ നഗറില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതുമുതല്‍ തനിക്ക് ശശികല ക്യാംപില്‍ നിന്നും പലതരത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്.

വീട്ടില്‍ പോലും നില്‍ക്കാന്‍ പറ്റുന്നില്ല. തനിക്കെതിരെ ആരോക്കെയോ ഗൂഢാലോചന നടത്തുകയാണ്. അവരൊക്കെ ആരാണെന്നു പോലും അറിയില്ല- ദീപ പറയുന്നു.

ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ അവരെ കാണുന്നതില്‍നിന്ന് തന്നെ തടയുകയും അവരുടെ അന്ത്യകര്‍മങ്ങളില്‍ തന്നെ പങ്കെടുക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

ഫെബ്രുവരിയില്‍ അമ്മ ദീപ പേരവൈ എന്ന പേരില്‍ ദീപ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here