![mm-mani](https://i0.wp.com/keralatimes.com/wp-content/uploads/2017/04/mm-mani.jpg?resize=696%2C482&ssl=1)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിക്കെതിരെ എന്‍.ഡി.എയുടെ പരാതി. മലപ്പുറം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മണി മോദിക്കെതിരായി വിവാദ പരാമര്‍ശം നടത്തിയത്.
പ്രധാനമന്ത്രി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളത് കൊണ്ടാണെന്നാണ് മണി പറഞ്ഞത്. മലപ്പുറം ജില്ലാ സൂപ്രണ്ടിനാണ് പരാതി നല്‍കിയിരിക്കുന്നത്.