ദക്ഷിണേന്ത്യക്കാരെ താറടിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവ് തരുണ്‍ വിജയിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ആര്‍.എസ്.എസും ബി.ജെ.പിക്കാരും മാത്രമാണോ ഇന്ത്യക്കാരെന്ന് അദ്ദേഹം ചോദിച്ചു.

‘ഞങ്ങള്‍ കറുത്തവരോടൊപ്പം വരെ ജീവിക്കുന്നവരാ’ണെന്ന് അദ്ദേഹം പറയുമ്പോള്‍ ആരാണ് ‘ഞങ്ങള്‍’?. ആര്‍.എസ്.എസുകാരും ബി.ജെ.പിക്കാരും മാത്രമാണോ ഇന്ത്യക്കാരെന്ന് ചിദംബരം ട്വീറ്റിലൂടെ ചോദിച്ചു.

ഇന്ത്യക്കാരെ ഒരിക്കലും വംശീയ വിദ്വേഷികളായി കാണാനാവില്ല, കാരണം അവര്‍ ദക്ഷിണേന്ത്യക്കാരെ ഉള്‍ക്കൊള്ളുന്നുവെന്നാണ് ബി.ജെ.പി എം.പി തരുണ്‍ വിജയ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here