മദ്യരാജാവ് വിജയ് മല്യയുടെ കിങ്ഫിഷര്‍ വില്ല ഒടുവില്‍ വിറ്റു. നടനും വ്യവസായിയുമായ സച്ചിന്‍ ജോഷിയാണ് വില്ല വാങ്ങിയത്. നിരവധി തവണ ലേലത്തിനു വച്ച വില്ല വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വില്‍പന നടന്നിരുന്നില്ല.

അടിസ്ഥാന വിലയായ 73 കോടി രൂപയിലധികം തുകയ്ക്കാണ് വില്ല വിറ്റതെന്നാണ് സൂചന.

ജെഎംജെ വ്യവസായ ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ് സച്ചിന്‍ ജോഷി. ഫിറ്റ്‌നസ് സെന്റര്‍, ഹെല്‍ത്ത് സ്‌പേസ്, വൈകിങ് മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് തുടങ്ങി അദ്ദേഹത്തിന്റെ ബിസിനസ് മേഖലകളെല്ലാം ജെഎംജെ ഗ്രൂപ്പിന്റെ കീഴിലാണ്. നിരവധി ഹിന്ദി സിനിമകളിലും സച്ചിന്‍ ജോഷി അഭിനയിച്ചിട്ടുണ്ട്.

ഗോവയില്‍ കടലിനഭിമുഖമായി നില്‍കുന്ന കിങ്ഫിഷര്‍ വില്ല നിരവധി വ്യവസായികളുടെ ഇഷ്ടകേന്ദ്രമായിരുന്നു. പലരും അതുവാങ്ങാനായി തയാറെടുത്തിരുന്നു. എന്നാല്‍ അടിസ്ഥാന വില ആദ്യം നിശ്ചയിച്ചിരുന്നത് 85 കോടി രൂപയായിരുന്നു. അതിനാല്‍ പലരും പിന്‍മാറി. ഉയര്‍ന്ന തുകയ്ക്ക് വാങ്ങാന്‍ ആളില്ലാതെ വന്നപ്പോഴാണ് അടിസ്ഥാന വില 73 കോടിയായി കുറച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here