മുന്‍ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് നടപടിയില്‍ ഇന്ത്യ- പാക് ബന്ധം ഉലഞ്ഞാടുമ്പോഴും മനുഷ്യത്വത്തിന്റെ വലിയ വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് വരുന്നത്. ഗുജറാത്ത് കടല്‍ തീരത്തിനടുത്ത് മുങ്ങിത്താണ രണ്ട് പാക് കമ്മാന്‍ഡോകളെ രക്ഷപ്പെടുത്തിയത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡാണ്.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മറികടന്ന കമ്മാന്‍ഡോകള്‍ സഞ്ചരിച്ച ബോട്ട് മറ്റൊരു ഇന്ത്യന്‍ ബോട്ടില്‍ ഇടിക്കുകയും മറിയുകയുമായിരുന്നു. ആറു കമ്മാന്‍ഡോകളാണ് പാക് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേരെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. മൂന്നു പേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. മൃതദേഹങ്ങള്‍ പാകിസ്താന് വിട്ടുകൊടുത്തു.

അതിര്‍ത്തി കടന്നെന്നാരോപിച്ച് ഏഴ് ഇന്ത്യന്‍ ബോട്ടുകളില്‍ ഒന്നിനെ പിന്തുടരുകയായിരുന്നു പാക് ബോട്ട്. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടം കണ്ടയുടനെ അറിഞ്ജയ് എന്ന ഇന്ത്യന്‍ ബോട്ട് കുതിച്ചെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here