ശശികല കുടുംബത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം. ശശികലയുടെ കുടുംബ വാഴ്ച്ച അവസാനിപ്പിച്ചാല്‍ മാത്രമേ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നടക്കുകയുള്ളൂവെന്നും ഒ.പി.എസ് പറഞ്ഞു.

കുടുംബാധിപത്യത്തില്‍ നിന്ന് തമിഴ്‌നാടിനെ രക്ഷിക്കുകയാണ് തന്റെ ദൗത്യം. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത് തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഐക്യത്തിന് ഉപാധികളില്ല, എന്നാല്‍ ജയലളിതയുടെ സ്മാരകത്തില്‍ പ്രഖ്യാപിച്ച നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

അതിനിടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ രാജി സന്നദ്ധത അറിയിച്ചു. ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ.പി.എസിനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള ആലോചനയാണ് നടന്നിരുന്നത്. എന്നാല്‍ ഇത് നടക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പനീര്‍ശെല്‍വം.

LEAVE A REPLY

Please enter your comment!
Please enter your name here