മണിപ്പൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ ഗിന്‍ഷ്വാന്‍ഹു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇംഫാലില്‍ ബി.ജെ.പി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച എം.എല്‍.എയാണിയാള്‍.

60 അസംബ്ലി സീറ്റില്‍ 28 നേടി വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ അസ്ഥാനത്താക്കി 21 സീറ്റ് മാത്രം നേടിയ ബി.ജെ.പി മറ്റു ചെറുകക്ഷികളെ പിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. എന്‍.പി.പിയിലേയും എന്‍.പി.എഫിലെയും നാലു വീതം അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരംഗവും കോണ്‍ഗ്രസ് അംഗമായ ഗ്വിന്‍ഷ്വാന്‍ഹുവും പിന്തുണയ്ക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഇയാളെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി നോങ്‌തോംബം ബിരണ്‍ സിങും ബി.ജെ.പി അധ്യക്ഷന്‍ ക്ഷ് ഭാബാനന്ദ സിങും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here