അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ചെറുപ്പകാലത്തു ചായ വിറ്റ ഗുജറാത്ത് വഡനഗര്‍ റെയില്‍വേ സ്റ്റേഷനിലെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ.വഡനഗര്‍ റെയില്‍വേ സ്റ്റേഷനകത്തെ ചെറിയ ചായക്കടയുടെ പഴയരൂപം നിലനിര്‍ത്തിയാകും വികസനമെന്നു കേന്ദ്രമന്ത്രി ഗാന്ധിനഗറില്‍ പറഞ്ഞു. എന്നാല്‍, വഡനഗര്‍ റെയില്‍വേ സ്റ്റേഷനെ വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാനാണു പദ്ധതിയെന്നും ചായക്കടയുടെ മുഖം മിനുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പിന്നീടു ഡല്‍ഹിയില്‍ വ്യക്തമാക്കി.

കേന്ദ്ര സാംസ്‌കാരിക വകുപ്പിലെയും പുരാവസ്തുവകുപ്പിലെയും ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം മന്ത്രിക്കൊപ്പം വഡനഗര്‍ സന്ദര്‍ശിച്ചിരുന്നു. 100 കോടി രൂപയുടെ വികസന പദ്ധതിയാണു വഡനഗറില്‍ നടപ്പാക്കുക. പിതാവിനൊപ്പം ചെറുപ്പത്തില്‍, റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റുനടന്നിരുന്ന കാര്യം 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു മോദി പലപ്പോഴും പരാമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here