ന്യൂദല്‍ഹി: അന്തരാഷ്ട്ര ഏജന്‍സിയായ മൂഡീസ് റേറ്റിംഗ് ഉയര്‍ത്തിയത് മോദി വിമര്‍ശകര്‍ക്കുള്ള മറുപടിയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വളര്‍ച്ച ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഘടനാപരമായ മാറ്റങ്ങളുടെ ഫലമാണ് മൂഡീസിന്റെ റേറ്റിംഗ്ങ്ങെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ ഏറെപ്പേരാണ് അതിനെ എതിര്‍ത്തത് അതിലേറെപ്പേര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അത്തരക്കാര്‍ അവരുടെ നിലപാടിനേക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം- ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് നിരോധനവും ചരക്കു സേവന നകുതിയുമെല്ലാം രാജ്യത്തിന്റെ നന്മയ്ക്ക് ഉതകുന്ന നടപടികളാണെന്ന് ജനം പൂര്‍ണമായും അംഗീകരിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്തുലിതാവസ്ഥയിലായ സാമ്പത്തിക വ്യവസ്ഥയില്‍ ഇനിയും പരിഷ്‌ക്കരണങ്ങള്‍ തുടരും. 13 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മൂഡീസ് റേറ്റിങ്ങ് ഉയര്‍ത്തുന്നത്. ഇത് അല്‍പ്പം വൈകിയെന്നാണ് തനിക്ക് തോന്നുന്നതെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് റിപ്പോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ആസ്ഥാനമായ റേറ്റിങ്ങ് ഏജന്‍സി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കൂട്ടി റിപ്പോര്‍ട്ട് പുറത്തിറക്കിയത് ഇന്നാണ്. 13 വര്‍ഷത്തിന് ശേഷമാണ് മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here