അമ്മാന്‍: ഇറാക്ക്-സിറിയ അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ കൈവശംവച്ചിരുന്ന സ്വയംഭരണ പ്രദേശത്തിന്റെ 95 ശതമാനം സ്ഥലവും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി തിരിച്ചുപിടിച്ചു. സഖ്യകക്ഷി സൈന്യത്തിലെ യുഎസ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ഗ് എഎഫ്പിയോടാണ് ഇക്കാര്യം അറിയിച്ചത്.

മേഖലയില്‍ ഐഎസിന്റെ ദുര്‍ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞിരുന്ന 75 ലക്ഷം ജനങ്ങളെ മോചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 2014ലാണ് ഐഎസിനെതിരേ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി രാജ്യങ്ങള്‍ അതിര്‍ത്തി മേഖലയില്‍ ആക്രമണം തുടങ്ങിയത്. ഏറ്റുമുട്ടലുകളില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here