ലക്‌നോ: വി.എച്ച്.പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പത്തുവര്‍ഷം മുന്‍പുള്ള ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു.

എന്നാല്‍ ഇതിനുശേഷം അദ്ദേഹത്തെ കാണാതാവുകയും, പിന്നീട് പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. തൊഗാഡിയയെ ഇന്ന് രാവിലെമുതല്‍ കാണാനില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തുവെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തൊഗാഡിയെ പോലീസ് ഉടന്‍ കണ്ടെത്തണമെന്നായിരുന്നു ആവശ്യം.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഗാഡിയയുടെ സ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും, അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ചന്ദ്രമണി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here