ഗാന്ധി നഗർ: രാഷ്‌ട്രീയ ഗോദയിൽ എതിർപക്ഷത്തെ പലരെയും മലർത്തിയടിച്ച് തന്റെ കഴിവ് തെളിയിച്ചയാളാണ് മുൻ കേന്ദ്രമന്ത്രിയും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ശങ്കർ സിംഗ് വഗേല. തന്നെ കീഴടക്കാനെത്തിയ കൊവിഡ് മഹാ രോഗത്തെ പൊരുതി തോൽപിച്ച് എൺപതാം വയസിലും കരുത്തോടെ നില കൊണ്ടു അദ്ദേഹം. ഇപ്പോൾ വഗേല ജനങ്ങൾക്ക് മാതൃകയാകുന്നത് ആരോഗ്യ പരിപാലനത്തിലൂടെയാണ്.

‘ബോഡി ഫി‌റ്റ്+ മൈന്റ് ഫിറ്റ്= ലൈഫ് ഹിറ്റ്’ എന്ന തലവാചകത്തോടെ സമൂഹമാദ്ധ്യമ പ്ളാ‌റ്റ്ഫോമായ ട്വി‌റ്ററിൽ അദ്ദേഹം ജോഗിംഗ് നടത്തുന്നതും ഭാരോദ്യോഗനം നടത്തുന്നതുമായ ചിത്രങ്ങളാണ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

તન ફીટ + મન ફીટ = જીવન હિટ
pic.twitter.com/Fhi1O1kQly
— Shankersinh Vaghela (@ShankersinhBapu)
July 23, 2020

ബാപ്പു എന്ന് സ്നേഹത്തോടെ ഗുജറാത്തുകാർ വിളിക്കുന്ന വഗേലക്ക് പ്രായം ഒരു അക്കം മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. 1996 മുതൽ 1997 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ശങ്കർ സിംഗ് വഗേല. ആദ്യ മൻമോഹൻ സിംഗ് സർക്കാരിൽ കേന്ദ്ര ടെക്‌സ്‌റ്റൈൽസ് വിഭാഗമന്ത്രിയായിരുന്നു വഗേല.ഈ മാസം ആദ്യമാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വഗേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒരാഴ്‌ച ആശുപത്രിയിൽ കഴിഞ്ഞ ശേഷം രോഗം ഭേദമായതോടെ ഗാന്ധി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here