ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 48,916 പേർക്ക്​ കോവിഡ്​ ബാധിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 13,36,861ലെത്തി. ഇതിൽ 4,56,071 പേരാണ്​ ചികിൽസയിലുള്ളത്​. 8,49,432 പേർ രോഗമുക്​തി നേടി.

757 പേരാണ്​ കോവിഡ്​ ബാധിച്ച്​ 24 മണിക്കൂറിനിടെ മരിച്ചത്​. 31,358 ഇന്ത്യയിലെ ആകെ കോവിഡ്​ മരണം. മരണവും രോഗബാധിതരുടെ എണ്ണവും ഏറ്റവും കൂടുതൽ മഹാരാഷ്​ട്രയിലാണ്​. തമിഴ്​നാട്​, ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ അതിരൂക്ഷമാണ്​. രാജ്യത്ത്​ 1,58,49,068 സാമ്പിളുകൾ ആകെ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 4,20,898 സാമ്പിളുകളാണ്​ കഴിഞ്ഞ ദിവസം മാത്രം പരിശോധിച്ചത്​.

അതേസമയം, ലോക്​ഡൗൺ ഇളവുകളെ കുറിച്ച്​ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്​. ജൂലൈ 27നാണ്​ യോഗം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here