തിരുവനന്തപുരം: തോൽവി കണക്കിൽ മാത്രമാണെന്നും ബിജെപി വളരുകയാണെന്നും നടൻ കൃഷ്ണകുമാർ. ചിലയിടത്ത് സ്ഥാനാർഥികൾ ഒരു വോട്ടിനൊക്കെയാണ് തോറ്റുപോയതെന്നും, നമ്മൾ ഒപ്പമെത്തി കഴിഞ്ഞു എന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കോർപറേഷനിൽ തങ്ങൾ പ്രതിപക്ഷമാണെന്നും, ബിജെപി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ബിജെപി ഓടാൻ തുടങ്ങിയത് പിന്നിൽ നിന്നാണെന്നും, ഉള്ളിൽ സന്തോഷമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ഒരു മുന്നണി തളർന്ന് പിറകോട്ടുപോയി കഴിഞ്ഞുവെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.താൻ മുമ്പ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇനി ആരെയെങ്കിലും മോശം പറഞ്ഞെങ്കിൽ ക്ഷമ ചോദിക്കാനും തയാറാണെന്നും അദ്ദേഹം പറയുന്നു. എനിക്കെതിരെ വരുന്ന ട്രോളുകളൊക്കെ പോസിറ്റിവ് ആയി എടുക്കുന്നു. ട്രോളുകൾ കുറേ വിഭാഗം ആളുകൾക്കൊരു ജീവിതമാർഗമാണെങ്കിൽ അതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇത്തരം ട്രോളുകൾ സിനിമയിൽ കുറേ അവസരങ്ങൾ വരാനും കാരണമായേക്കാമെന്ന് നടൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here