തിരുവനന്തപുരം: ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്ന് ഇന്ന് (18ന്) നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് ഒന്നാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ് ഒഴികെയുള്ള മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ മോഷണം പോയത്. സ്കൂൾ അലമാര കുത്തിത്തുറന്ന് 30 ചോദ്യപേപ്പർ അടങ്ങുന്ന സെറ്റ് മോഷ്ടിക്കുകയായിരുന്നു.കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here