സ്വന്തം ലേഖകൻ

കോട്ടയം : ജോസ് കെ മാണിയുടെ വരവോടെ ശാന്തമായി എന്നു കരുതിയിരുന്ന കോട്ടയത്തെ രാഷ്ട്രീയ രംഗം വഷളാവുന്നു. സി പി ഐയും എൻ സി  പിയും അവകാശവാദങ്ങളുമായി രംഗത്തറിങ്ങിയതോടെയാണ് കോട്ടയം വീണ്ടും പോരാട്ട ഭൂമികയാവുകയാണ്.ട

 കോട്ടയത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അവകാശം  കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ മാത്രം സി പി ഐയുടെയും എൻ സി പിയുടെയും അവകാശവാദം. കോട്ടയം ആരുടെയും കുത്തകയല്ലെന്നാണ് ഈ വിജയം നൽകുവിലയിരുത്തൽ. ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തെ തുടക്കം തൊട്ട് എതിർത്തിരുന്ന സി പി ഐ തെരഞ്ഞെടുപ്പിന് ശേഷം പരസ്യമായി രംഗത്തെത്തിയിരിക്കയാണ്. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സി പി ഐക്ക് വേണമെന്നാണ് സി പി ഐയുടെ ആവശ്യം.
പാലാ സ്വന്തം മണ്ഡലമാണ് എന്നാണ് എൻ സി പിയുടെ നിലപാട്. മാണി സി കാപ്പന്റെ സ്വന്തം മണ്ഡലമായ പാല വിട്ടുനിൽകില്ലെന്ന് പ്രഖ്യാപനം വന്നു. എന്നാൽ പാലായും കാഞ്ഞിരപ്പള്ളിയുമൊക്കെയാണ് കേരളാ കോൺഗ്രസിന്റെയും വൈകാരികമായ മണ്ഡലം.

പാലായില്ലെങ്കിൽ മുന്നണിയിൽ ഇല്ലെന്ന നിലപാടിലാണ് ജോസ് കെ മാണി. അത്രമാത്രം ഹൃദയബന്ധമാണ് പാലായുമായി ജോസ് കെ മാണിക്കുള്ളത്. പാലായിലെ തോൽവിയാണ് ജോസ് കെ മാണിയെ ഈ കടുംകൈയെല്ലാം ചെയ്യിച്ചത്.  ഇതേ ബന്ധമാണ് കാഞ്ഞിരപ്പള്ളിയുമായി സി പി ഐക്കുള്ളത്. കാനം രാജേന്ദ്രനടക്കമുള്ള പ്രമുഖ നേതാക്കൾ ജയിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. അത് സ ി പി ഐക്കുവേണം എന്നാണ് പാർട്ടി മുന്നണിയെ അറിയിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കില്ലെന്ന സി പി ഐയുടെയും പാലാ വിട്ടുകൊടുക്കില്ലെന്ന എൻ സി പിയുടെയും നിലപാട് ഇടതുമുന്നണിയെയും വെട്ടിലാക്കിയിരിക്കയാണ്. പാല എന്തായാലും ജോസ് കെ മാണിക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്ന് സി പി എമ്മിന് അറിയാം. എന്നാൽ നയപരമായ കാര്യങ്ങളിൽ ഐക്യം ഉണ്ടാക്കാൻ സി പി എം തയ്യാറല്ല.

LEAVE A REPLY

Please enter your comment!
Please enter your name here