പാലക്കാട്: പാലക്കാട് നഗരസഭാ മന്ദിരത്തിൽ ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ബിജെപിയുടെ ആഹ്‌ളാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. സ്ഥാനാർഥികളുടെ പ്രതിനിധികളായി എത്തിയവരാണ് വോട്ടെണ്ണൽ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തിൽ ബാനർ സ്ഥാപിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ് പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബാനർ ഉയര്‍ത്തിയത്. രണ്ട് ബാനറുകളിലൊന്നില്‍ ശിവാജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നെഴുതിയിരുന്നു. ഉടൻതന്നെ പൊലീസ് ഇടപെട്ട് ബാനർ നീക്കം ചെയ്തു. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here