കൊച്ചി : ഇ ഡിയുടെ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഹാജരായില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി ഹാജരാവാൻ കഴിയില്ലെന്ന് രവീന്ദ്രൻ ഇ ഡി അധികൃതരെ അറിയിച്ചു.


ഇതിനിടയിൽ രവീന്ദ്രന്റെ സ്വത്തും വരുമാനവും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും വ്യക്തമായ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ബാങ്കുകൾക്ക് ഇഡി നോട്ടീസ് അയച്ചു. കള്ളപ്പണം, ഡോളർകടത്ത് കേസ്, ഹവാല ഇടപാട് എന്നിവയിൽ രവീന്ദ്രന് പങ്കുള്ളതായുള്ള വെളിപ്പെടുത്തലിനെ തുടർന്നാണ് ഇ ഡി അന്വേഷണത്തിന് രവീന്ദ്രനെ വിളിച്ചു വരുത്തിയത്. മൂന്ന് തവണ രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും നേരത്തെ വിട്ടു നിന്നിരുന്നു.
രവീന്ദ്രനെ രണ്ടുതവണ ചോദ്യം ചെയ്തതിനു ശേഷമാണ് തിങ്കളാഴ്ച ഹാജരാവാൻ നോട്ടീസ് നൽകിയത്.

ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ, മറ്റ് മൂന്ന് ബാങ്കുകളിലുള്ള 10 വർഷത്തെ ഇടപാട് രേഖകൾ എന്നിവയാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here