സ്വന്തം ലേഖകൻ കൊച്ചി : കേരളത്തിൽ കോവിഡ് വ്യാപന നിരക്ക് വർദ്ധിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനനിരക്ക് വർദ്ധിക്കുമെന്നുള്ള ആരോഗ്യവകുപ്പിന്റെ പ്രഖ്യാപനം വന്നതോടെയാണ് നിരക്കിൽ വർദ്ധനയുണ്ടാവുന്നത്, നാലായിരത്തിനു താഴെയായിരുന്ന കോവിഡ് കേസുകൾ ആറായിരത്തിന് മുകളിലായി. ഇത് ഇനിയും വർദ്ധിക്കുമെന്നാണ് സർക്കാരും ഐ എം എയും പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്നാണ് ഐ എം എയുടെ ആരോപണം. വിദ്യാസമ്പന്നരെന്ന് സ്വയം അഭിമാനിക്കുന്നരാണ് കേരളീയർ, അവരാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ഐ എം എ ആരോപിക്കുന്നു. എന്നാൽ കോവിഡ് ടെസ്റ്റ് കുറച്ചതാണ് കോവിഡ് നിരക്കിൽ കുറവുണ്ടാവാൻ കാരണമെന്നും, കോവിഡ് നിരക്കിൽ കേരളം വലിയ കള്ളക്കളി നടത്തുന്നതായും ആരോപണം ഉയർന്നിരിക്കയാണ്. ഇത്രയും ജനത തിങ്ങിപ്പാർക്കുന്ന കേരളത്തിൽ ടെസ്റ്റ് നിരക്ക് വളരെ കുറവാണ്. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ സർക്കാർ രോഗികളുടെ കണക്കുകൾ വ്യക്തമാക്കുന്നില്ലെന്നാണ് വിവരം. കോവിഡ് ബാധിച്ച രോഗികളുടെ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യം ആശുപത്രിയിലും വീട്ടിലുമായി ചികിൽസയിലുള്ള രോഗികളെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉൾപ്പെടുത്തുന്നില്ലെന്നാണ് പ്രധാന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here