തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ഈ മാസം 16 മുതൽ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്തും ഒരുക്കങ്ങൾ തുടങ്ങി. വാക്സിൻ വിതരണത്തിനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുങ്ങുന്നത്..എറണാകുളത്ത് 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളും മറ്റ് ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളുമാണ് ഉള്ളത്. ആദ്യ ദിനത്തിൽ 13,330 പേർക്കാണ് വാക്സിൻ നൽകുക. ഒരോ കേന്ദ്രത്തിലും 100 പേർക്ക് വീതമാകും വാക്സിൻ വിതരണം.രാജ്യത്ത് ആദ്യ ഘട്ടത്തിൽ 3 കോടി പേർക്കാണ് വാക്സിൻ നൽകുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാർക്കുമാണ് നൽകുന്നത്.തുടർന്ന് 50 വയസിന് മുകളിലുള്ളവർക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ നൽകുന്നത്. ഏതാണ്ട് 27 കോടിയോളം പേർക്കാണ് ഇത്തരത്തിൽ വാക്സിൻ നൽകുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here