തിരുവവന്തപുരം : കിഫ്ബിയിൽ നിന്നുള്ള വായ്പയെടുക്കുന്നതും മസാല ബോണ്ടും നിയമവിരുദ്ധമാണെന്ന് സി എ ജി റിപ്പോർട്ട്. കടമെടുക്കുന്നത് സംസ്ഥാന സർക്കാറിന്റെ ധനസ്ഥിതിയെ അപകടത്തിലാക്കും, സർക്കാർ തനത് വരുമാനത്തിന് അത് തിരിച്ചടി നൽകുമെന്നും സി എ ജി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയിൽ വ്യക്തയില്ല. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാനത്തിന്റെ ധനകമ്മി വർധിപ്പിക്കും, മസാല ബോണ്ട് കേന്ദ്ര സർക്കാരിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ്. ബജറ്റിൽ ഉൾപ്പെടുത്താത്ത തുകയാണ് കിഫ്ബിയിൽ നിന്നും വായ്പയായി എടുക്കുന്നതെന്നും സി എ ജി കുറ്റപ്പെടുത്തുന്നു.


സംസ്ഥാന സർക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളിക്കളയുന്നതാണ് സി എ ജി റിപ്പോർട്ട്. സി എ ജിയുടെ റിപ്പോർട്ട് കരടെന്ന പേരിൽ നേരത്തെ ചോർത്തിയത് ഏറെ വിവാധമായിരുന്നു. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുൻപ് ആർക്കും തുറക്കാൻ അധികാരമില്ലാത്ത സി എ ജി റിപ്പോർട്ട് ധന മന്ത്രി തുറക്കുകയും, റിപ്പോർട്ട് കിഫ്ബി അധികൃതർക്ക് കൈമാറുകയും ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ധനമന്ത്രി ഡോ തോമസ് ഐസക് ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് കാണിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയതും, കോൺഗ്രസ് നേതാവ് വി ഡി സതീശൻ ധനമന്ത്രിക്കെതിരെ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നൽകിയതും രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. സി എ ജി റിപ്പോർട്ട് പുറത്തുവരികയും സർക്കാരിനെതിരെയും, കിഫ്ബിക്കെതിരെയുള്ള സി എ ജി റിപ്പോർട്ട് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here