സ്വന്തം ലേഖകൻ

തിരുവനന്തപുരം : നിയമസഭാ സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത് ഏതോ കേട്ടകേൾവിയുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കറെ മാറ്റണമെന്ന പ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി മറുപടിയുമായി എത്തിയത്. സഭയിൽ പ്രതിപക്ഷ നേതാവും ഉപനേതാവും ഗൗരവതരമായ ആരോപണം ഉന്നയിക്കുകയുണ്ടായി.
സ്പീക്കർക്കെതിരെ
ഉയർന്നു വന്നിരിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ എവിടെയാണെന്ന് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാവും. പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ബി ജെ പി നേതാവ് ഒ രാജഗോപാലും രംഗത്തു വന്നതോടെ അടിത്തറയിൽ വ്യക്തതയുണ്ടായി.

സ്വർണകടത്ത് കേസ് ഉണ്ടായ സമത്ത് തന്നെ കാര്യക്ഷമമായ  അന്വേഷണം  വേണമെന്ന് സംസ്ഥാന സർക്കാർ നിലപാട് എടുത്തിരുന്നു. എന്നിട്ട് അന്വേഷണം എവിടെ തുടങ്ങി, എവിടെ എത്തിയെന്ന് ആലോചിക്കണം.   എന്നാൽ അന്വേഷണം പാവങ്ങൾക്ക് വീടുകൊടുക്കുന്ന ലൈഫ് മിഷനിലായി. നിയമസഭയുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നായിരുന്നു ജയിംസ് മാത്യുവിന്റെ ആരോപണം.

എൻഫോഴ്‌സ് മെന്റ് ഡയറക്ടർ ശ്രീ രാധാകൃഷ്ണൻ നടത്തുന്ന നീക്കങ്ങൾ സഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റമാണെന്ന് കാണിച്ചായിരുന്നു നോട്ടീസ്. ഇതിൽ സ്പീക്കർ ഇവിടെയാണ് വരുന്നത്. അപ്പോൾ കേരളത്തിലെ സർക്കാരിനെ അപകീർത്തിപ്പെടുത്താനായി
അരങ്ങേറിയ ചില ആലോചനയുടെ ഭാഗമായാണ് ആരോപണം ഉയർന്നത്.
സ്വർണക്കേസ് പ്രതി സ്വപ്‌ന സുരേഷ്
പ്രതിയായിരിക്കുന്നയാളാണ്. അവർ കോടതിയിൽ കൊടുത്ത സ്റ്റേറ്റ്‌മെന്റ് എന്താണെന്ന് അറിയില്ല. ആ പ്രതിയെ പല ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്. കോടതി വിട്ടുകൊടുത്താണ് അന്വേഷണം തുടരുന്നതും പൂർത്തീകരിച്ചതും. മാസങ്ങൾ പിന്നിട്ടതിന് ശേഷമാണ്.  കസ്റ്റഡിയിലുള്ളൊരു പ്രതിയുടെ മൊഴി വിശുദ്ധവാചകമായി എടുക്കാൻ പറ്റുമോ
എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. 164 ന്റെ ഗൗരവം മനസിലാക്കാതെ സംസാരിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രത്യാരോപണം.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിലൊന്നും ഇല്ലാത്ത ഒരു കാര്യം എങ്ങിനെ വിശ്വസിക്കും. മാസങ്ങളോളം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ കഴിയുന്ന ഒരു പ്രതിയുടെ മൊഴിക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. ഇത്തരത്തിലൊരു പ്രമേയം നേരിടേണ്ട ആളല്ല സ്പീക്കറെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റായ വഴിയിലൂടെ വരുന്ന കേന്ദ്ര ഏജൻസികളെ സ്വീകരിക്കുന്ന നയം പ്രതിപക്ഷം ഏറ്റെടുക്കരുതായിരുന്നു.
ഊരാളുങ്കൽ വിശ്വസ്തയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാൽ അവർക്കെതിരെയുള്ള ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി ചർച്ചയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here