സ്വന്തം ലേഖകൻ

കൊച്ചി : സ്പീക്കർ ശ്രീരാമകൃഷ്ണൻ ഒരു രഹസ്യ സിം ഉപയോഗിച്ചിരുന്നതായി കസ്റ്റംസ്. പൊന്നാനി സ്വദേശിയായ നാസർ എന്ന വ്യക്തിയുടെ പേരിലുള്ള സിംകാർഡാണ് സ്പീക്കർ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് പറയുന്നു.
നിയമസഭാ സമ്മേളനത്തിന് ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൻ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാനും കസ്റ്റംസ് നീക്കം തുടങ്ങി.

സ്പീക്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന നാസറിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് നാസറെന്നാണ് ലഭിക്കുന്ന വിവരം. ഈ സ്ഥാപനത്തിലേക്കാണ് ഡോളർ കടത്തിയിരുന്നതെന്നും നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here