ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ നടത്തിയവരുടെ എണ്ണം പത്തുലക്ഷത്തിലേക്ക്. ഇന്ന് വൈകിട്ട് ആറു വരെ രാജ്യത്ത് 9,99,065 പേർ കൊവിഡിനെതിരെ വാക്സിൻ കുത്തിവയ്പ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ തന്നെ രാജ്യം 10 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തതായാണ് റിപ്പോർട്ട്. അമേരിക്കയിൽ പത്തു ലക്ഷം പേർക്ക് കുത്തിവെയ്‌പ്പെടുക്കാൻ 10 ദിവസമെടുത്ത സ്ഥാനത്താണ് ഇന്ത്യയ്ക്ക് ആറുദിവസത്തിനുള്ളിൽ പത്തുലക്ഷം പേർക്ക് കുത്തിവയ്പ് നൽകാൻ കഴിഞ്ഞത്. പത്ത് ദിവസം കൊണ്ടാണ് പത്തുലക്ഷം പേർക്ക് കുത്തിവയ്പെടുത്തത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയേക്കാൾ കൂടുതൽ പേർ ആദ്യ ദിവസം കുത്തിവയ്പെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ രണ്ട് ദിവസങ്ങളിൽ 224,301 പേർക്ക് കുത്തിവയ്പ് നൽകി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 73,000 പേർക്ക് കുത്തിവയ്പ് നൽകി.

വാക്സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള ആശങ്കകൾ കാരണം പലരും വിട്ടുനിന്നിട്ടും റെക്കോർഡ് വേഗതയിലാണ് ഇന്ത്യയിൽ വാക്സിനേഷൻ നടക്കുന്നത്. രാജ്യം രണ്ട് തരം വാക്സിനുകളാണ് ഉപയോഗിക്കുന്നത് ഓക്സ്‌ഫോർഡ് ആസ്ട്ര സെനെക്ക വാക്സിന്റെ കോവിഷീൽഡും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഉത്പാദിപ്പിക്കുന്ന കൊവാക്സിനും
മൂന്നു കോടി ആരോഗ്യസംരക്ഷണ പ്രവർത്തകരും മറ്റ് മുൻനിര തൊഴിലാളികൾക്കും വേണ്ടി ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്, തുടർന്നുള്ള 27 കോടി ആളുകൾക്ക് അടുത്ത ഘട്ടങ്ങളിലാണ് വാക്സിനേഷൻ നൽകുക. ഇവരിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും നിലവിൽ രോഗാവസ്ഥകളുള്ളവരും ഉൾപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here