സ്വന്തം ലേഖകൻ

തിരുവനന്തപുരം : ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയൊന്നും ആയില്ലെങ്കിലും കുമ്മനം രാജശേഖരൻ നേമത്ത് മൽസരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കുമ്മനം മൽസരിക്കുന്നതിന്റെ ആദ്യ ചുവടായി താമസം നേമത്തേക്ക് മാറ്റിയിരിക്കയാണ്. ഗുജറാത്ത് പോലെ ബി ജെ പിക്ക് സുരക്ഷിതമായ സ്ഥലമാണ് നേമമെന്നായിരുന്നു കുമ്മനത്തിന്റെ അഭിപ്രായം. നേമത്തെ വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ബി ജെ പിക്ക് ഏറ്റവും അനുകൂലമാണെന്ന് വ്യക്തമാണെന്നും നേമം ബി ജെ പിയെ ഒരിക്കലും കൈവിടില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

കേന്ദ്രസഹമന്ത്രി വി മുരളീധരൻ പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നാണ് പ്രതികരിച്ചത്. വട്ടിയൂർകാവിൽ മൽസരിക്കാനാണ് വി മുരളീധരന്റെ നീക്കം. വി മുരളീധരൻ വട്ടിയൂർകാവിലാണ് താമസം. കെ സുരേന്ദ്രൻ ഇത്തവണ മൽസ രംഗത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.
നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ തുടങ്ങി വലിയൊരു സംഘം തിരുവനന്തപുരത്ത് മൽസരിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here