തിരുവനന്തപുരം: ഗായകന്‍ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സിബിഐ. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗതയിലും അശ്രദ്ധയോടു കൂടിയും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ സംഘം കണ്ടെത്തി.

അപകടത്തിന് സാക്ഷിയായി രംഗത്തു വന്ന കലാഭവന്‍ സോബിക്കെതിരെ കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് നടപടി. 132 സാക്ഷിമൊഴികളും 100 രേഖകളും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.

അര്‍ജുനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കണ്ടെത്തലില്‍ തൃപ്തിയില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ പ്രതികരിച്ചു. വേണ്ടിവന്നാല്‍ പുനരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here