കൊച്ചി : ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ പ്രയോഗം. ജസ്റ്റിസ് ഷേർസയുടെ കാറിനു നേരെയാണ് കരി ഓയിൽ ഒഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രഘുനാഥൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നീതി വൈകുന്നുവെന്ന ആവശ്യമുന്നയിച്ചാണ് ജഡ്ജിയുടെ കാറിനു നേരെ കരി ഓയിൽ പ്രയോഗമെന്നാണ് പൊലീസ് പറയുന്നത്.
ഹൈക്കോടതിയുടെ മുന്നിൽ കാത്തുനിന്ന പ്രതിഷേധക്കാരൻ ജഡ്ജിയുടെ കാർ ഹൈക്കോടതിയിലേക്ക് പ്രവേശിക്കവെ കരി ഓയിൽ ഒഴിക്കുകയായിരുന്നു. ജസ്നയുമായി ബന്ധമില്ലാത്ത വ്യക്തിയാണ് രഘുനാഥൻ.
ഇയാളെ കൂടുതൽ ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കയാണ്.
Regards