ബത്തേരി: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം വ്യാപകം. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഹർത്താൽ ആചരിച്ചു.

നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി ഇടതു പക്ഷവും പ്രതിഷേധവുമായി രംഗത്തുണ്ട്.
എന്നാൽ കേരളസർക്കാറിന്റെ നിർദ്ദേശമാണ് പരിസ്ഥിതി ദുർബല പ്രദേശം പ്രഖ്യാപിച്ചതോന്നാണ് കേന്ദ്രസർക്കാറിന്റെ നിലപാട്. ബത്തേരി നഗരസഭയിലെ പ്രധാന ഭാഗങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിക്കപ്പെടുന്നതാണ് പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചതോടെ ഉണ്ടാവുന്ന നിയമം. ഇത് പ്രദേശവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.


വയനാട് എം പി രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here