സ്വന്തം ലേഖകൻ

കോട്ടയം :  എൽ ഡി എഫ് വിടാനുള്ള പ്രധാന കാരണക്കാരൻ എ കെ ശശീന്ദ്രനാണെന്നും അഞ്ച് തവണ എം എൽ എയും ഒരുതവണ മന്ത്രിയും അത്യാവശ്യം പേരുദോഷവും ഉണ്ടാക്കിയ വ്യക്തിയാണ് എ കെ ശശീന്ദ്രനെന്ന് മാണി സി കാപ്പൻ. എലത്തൂരിലേക്ക് മാറാൻ തയ്യാറായതാണ്, എന്നാൽ ശശീന്ദ്രൻ അത് അംഗീകരിച്ചില്ല. എലത്തൂർ വിട്ടുകൊടുക്കില്ലെന്നായിരുന്നു ശശീന്ദ്രന്റെ നിലപാട്. ഇത് രാഷ്ട്രീയ മാന്യതയല്ല. തനിക്ക് സുരക്ഷിതമായ മണ്ഡലമാണ് പാല, അതിനാലാണ് പാലയിൽ തുടർന്ന് മൽസരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എനിക്ക് അധികാരത്തോടുള്ള അമിതമായ താല്പര്യമാണ് പാലാസീറ്റിൽ തർക്കം ഉടലെടുക്കാൻ കാരണമെന്നാണ് ശശീന്ദ്രന്റെ വാദം. എന്നാൽ ആർക്കാണ് അധികാരത്തോട് ആർത്തിയെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കയാണ്.
എൽ ഡി എഫ് നേതാക്കൾ തുടക്കം തൊട്ടേ എൻ സി പിയെ ഒഴിവാക്കാൻ ശ്രമം നടക്കുന്നുണ്ടായിരുന്നു. ഞാൻ കോൺഗ്രസിലേക്കല്ല പോവുന്നത്. ഞാൻ തനിച്ചുമല്ല യു ഡി എഫിൽ ചേരുന്നത്. സംസ്ഥാനത്തെ എല്ലാ എൻ സി പി പ്രവർത്തകരും എന്നോടൊപ്പമുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.

എന്നാൽ മാണി സി കാപ്പൻ രാഷ്ട്രീയ മര്യാദയല്ല കാണിച്ചതെന്നായിരുന്നു എ കെ ശശീന്ദ്രന്റെ ആരോപണം. എൽ ഡി എഫ് വിടാനുള്ള ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ല. ഒരു ഘടകകക്ഷി എം എൽ എ എന്ന നിലയിൽ മാണി സി കാപ്പൻ കാണിച്ചത് പാർട്ടി പ്രവർത്തകർ ആരും അംഗീകരിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.

മാണി സി കാപ്പൻ മുന്നണി മര്യാദ കാണിച്ചില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചു. കാപ്പന് സ്വന്തം പാർട്ടിയുണ്ടാക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാനം പ്രതികരിച്ചു.
മന്ത്രി എം എം മണിയും മാണി സി കാപ്പനെതിരെ ആരോപണവുമായി രംഗത്തെത്തി. മാണി സി  കാപ്പൻ നേരത്തെ മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു.

പാലായുടെ പേരിൽ മുന്നണി വിടാനുള്ള തീരുമാനം രാഷ്ട്രീയമായ അപക്വതയാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി ആരോപിച്ചു. സീറ്റുചർച്ചകൾ ആരംഭിക്കുന്നതിന് മുൻപാണ് മാണി സി കാപ്പൻ ഇടതുമുന്നണി അവഗണിച്ചു എന്ന് ആരോപണം ഉന്നയിച്ചത്. ഇടതുമുന്നണി ഒരു ചർച്ചയിലേക്കും നീങ്ങിയിട്ടില്ല. അതാൻ കേരളാ കോൺഗ്രസിന് സീറ്റ് നൽകാനുള്ള തീരുമാനമാണ് കാപ്പൻ മുന്നണി വിടാനുള്ള കാരണമെന്ന ആരോപണം ശരിയല്ല.

LEAVE A REPLY

Please enter your comment!
Please enter your name here