കോഴിക്കോട്: പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്നതെന്ന് എ വിജയരാഘവന്‍, പി എസ് സി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിതിരെ പ്രതിപക്ഷം അക്രമ സമരങ്ങള്‍ അഴിച്ചുവിടുകയാണ്. നിയമ വിരുദ്ധമായി നിയമനങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കാലഹരണപ്പെട്ട ലിസ്റ്റിലുള്ളവര്‍ സമരം ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസ് പന്തല് കെട്ടിയത് അക്രമ സമരം നടത്താനാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.


പിഎസ് സി ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ വരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാശുവാങ്ങിയിട്ടുണ്ട്. .ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് മുട്ടുകാലില്‍ ഇഴയിപ്പിച്ചോ എന്നും എ വിജയരാഘവന്‍ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈന്തപ്പഴത്തില്‍ സ്വര്‍ണ്ണം കടത്തി എന്നായിരുന്നു പ്രചാരണം. ഇപ്പോള്‍ ഈന്തപ്പഴം എവിടെ. തുടര്‍ഭരണം ഇല്ലാതാക്കാന്‍ എത്ര തരംതാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യുഡി എഫ് തയ്യാറാകുന്നു. 3 ലക്ഷം താത്കാലികനിയമനം നടന്നു എന്ന ആരോപണം വസ്തുതപരമായി തെളിയിക്കാന്‍ ചെന്നിത്തല തയ്യാറാവണം എന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു


തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈന്തപ്പഴത്തില്‍ സ്വര്‍ണ്ണം കടത്തി എന്നായിരുന്നു പ്രചാരണം. ഇപ്പോള്‍ ഈന്തപ്പഴം എവിടെ. തുടര്‍ഭരണം ഇല്ലാതാക്കാന്‍ എത്ര തരംതാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യുഡി എഫ് തയ്യാറാകുന്നു. 3 ലക്ഷം താത്കാലികനിയമനം നടന്നു എന്ന ആരോപണം വസ്തുതപരമായി തെളിയിക്കാന്‍ ചെന്നിത്തല തയ്യാറാവണം എന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here