സ്വന്തം ലേഖകൻ

കൊച്ചി : എരുമേലിയിൽ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ ജസ്‌നയെ കണ്ടെത്താൻ സി ബി ഐ അന്വേഷണം വെച്ചൂച്ചിറയിൽ നിന്നും എരുമേലി വരെ എത്തിയ ജസ്‌നയെ കാണാതാവുകയായിരുന്നു. മൂന്ന് വർഷമായി പൊലീസ് അന്വേണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താനായില്ല.
ജസ്‌നയെ കാണാതായ സംഭവം ഗുരുതരമാണെന്നും, അന്യസംസ്ഥാനവുമായി  ബന്ധമുള്ളതായതിനാൽ സി ബി ഐ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി.
വെച്ചൂച്ചിറ സ്വദേശിനിയായ ജസ്‌നയെന്ന ബിരുദ വിദ്യാർത്ഥിനിയെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതാവുന്നത്. സംഭവത്തിൽ ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താനായില്ല.
ഇതിനിടയിൽ ചൈന്നൈയിൽ ജസന യെ കണ്ടെത്തിയെന്നുള്ള വാർത്തകൾ പരന്നിരുന്നു. വാർത്തകൾ പൊലീസ് നിഷേധിച്ചു. ക്രൈബ്രാഞ്ച് എസി പി സൈമണിന്റെ നേതൃത്വത്തിൽ ജസ്‌നയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും അവസാന ഘട്ടം ക്രൈബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജസ്‌നയുടെ ബദ്ധുക്കളും നാട്ടുകാരും ചേർന്ന് ആക്ഷൻ കമ്മിറ്റിയുണ്ടാക്കിയതും കേസന്വേഷണം സി ബി ഐ യെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here