സ്വന്തം ലേഖകൻ

കൊച്ചി : മീശയിലെ വിവാദങ്ങളിൽ തുടങ്ങി ജെല്ലിക്കെട്ടിലൂടെ ഓസ്‌കറിൽ വരെ എത്തി നിൽക്കുന്ന എഴുത്തുകാരനാണ് എസ് ഹരീഷ്. ഈവർഷത്തെ  സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ എസ് .ഹരീഷിനു ഇത്തവണത്തെ കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേള അദ്ദേഹം ആദ്യം പങ്കെടുത്ത 1999-ലെ കൊച്ചി മേളയുടെ ഓര്മ പുതുക്കൽ കൂടിയാണ് .അന്ന് ആദ്യം കണ്ട കുറസോവയുടെ ഡ്രീംസിന്റെ ഓർമ്മകൾ എഴുത്തുകാരന്റെ മനസ്സിൽ മായാതെ നിൽക്കുന്നു .ലോകസിനിമയിലേക്കുള്ള ചവിട്ടുപടി ആയിരുന്നു കൊച്ചി മേള . ഇരുപത് വർഷത്തിന്  ശേഷം കൊച്ചി Iഐ എഫ് എഫ് കെയിൽ ഹരീഷിന്റെ ചുരുളി പ്രദർശിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സവിശേഷമാകുന്നത് ഈ  സാഹചര്യത്തിലും സിനിമയ്ക്കു വേണ്ടി ഇത്രയും ആളുകൾ ഇവിടെ കൂടിച്ചേരുന്നു എന്നതാണെന്ന് ഹരീഷിന്റെ അഭിപ്രായം. .

ഒരു സിനിമയ്ക്കു സ്‌ക്രിപ്റ്റ് പ്രധാനമാണ് എങ്കിലും സിനിമയുടെ ശക്തമായ ഘടകം സ്‌ക്രിപ്റ്റ് അല്ലെന്ന് പറയുന്നു ഹരീഷ്. സ്‌ക്രിപ്റ്റ്, സംവിധായകനെ സഹായിക്കുന്ന കുറിപ്പുകൾ ആയി കാണാനാണു ആഗ്രഹിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരി എങ്ങനെയാണു ഒരു തിരക്കഥയെ സിനിമയാക്കി മാറ്റുന്നത് എന്ന് കണ്ടു. ചുരുളിയും ജെല്ലിക്കെട്ടും ചെറുകഥകളുടെ രൂപാന്തരങ്ങൾ ആണെങ്കിലും അവക്ക് സിനിമയുമായി ആഴത്തിൽ ഉള്ള ബന്ധമില്ല .ജനക്കൂട്ടത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ലിജോ കഥ പറഞ്ഞത് .കഥ വായിച്ചതിനു ശേഷം സിനിമ കാണുന്നതും വായിക്കാതെ സിനിമ കാണുന്നതും വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്നുണ്ട്

ഒരു സംവിധായകന്റെ മുൻഗണകൾ തിരക്കഥ എഴുത്തിൽ വരാതെ വയ്യ .എല്ലാ തിരക്കഥകളും സംവിധായകന് വേണ്ടിയാണു എഴുതപ്പെടാറ് .

വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ട പുസ്തകമാണ് മീശ . മീശയ്ക്ക് ലഭിച്ച അംഗീകാരങ്ങൾ പ്രിയപ്പെട്ടതാണ്. ജനങ്ങളുടെ നികുതി പണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം ആണ് കേരള സാഹിത്യ അക്കാദമി. അതുകൊണ്ടു തന്നെ അക്കാദമി പുരസ്‌കരം ജനങ്ങൾ നൽകുന്ന അംഗീകാരമാണ് .ജെ .സി.ബി പുരസ്‌കാരം അന്താരാഷ്ട്ര വായനക്കാരിൽ സ്വാധീനം ചെലുത്താൻ സഹായിച്ചുവെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here