കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ ഒരു ഒത്തുകളിയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലാവ്‌ലിന്‍ കേസില്‍ എല്ലാ തെളിവുകളും ശേഖരിക്കാനാണ് സിബിഐ കോടതിയില്‍ സമയം ആവശ്യപ്പെട്ടത്. സിബിഐ ഒത്തുകളിക്കാന്‍ നില്‍ക്കില്ല. കേസ് നന്നായി വാദിക്കാന്‍ വേണ്ടിയാണ് സമയം തേടിയത്. സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ഘട്ടത്തിലും പ്രതികരിച്ചത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാത്തത് വാര്‍ത്തകള്‍ വരാത്തതിനാലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് അഴിമതി രാജിന് കാരണം എസ്എന്‍സി ലാവ്‌ലിന്‍ കേസ് നീതിപൂര്‍വ്വകമായി നടക്കാത്തതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതിയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനോട് പിണറായി സര്‍ക്കാര്‍ മത്സരിക്കുകയാണ്. ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ എ കെ ആന്റണിയും ടി കെ നായരും പിണറായി വിജയനെ സഹായിച്ചു. ഇരുമുന്നണികളും പരസ്പരം കേസ് അട്ടിമറിച്ച് കൊടുക്കുകയാണ്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആന്റണിയും ടി കെ എ നായരും ചേര്‍ന്ന് ഗൂഢാലോചന നടത്തി. മറ്റ് ഒരിടത്തും കാണാത്ത അഡ്ജസ്റ്റ്‌മെന്റ് ഈ കേസില്‍ കണ്ടു. കേരളത്തിലെ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നില്ല. ആര്‍ ബാലകൃഷ്ണപിള്ള ഒഴികെ മറ്റാരും ശിക്ഷിക്കപ്പെട്ടില്ല. ലാവലിന്‍ കേസ് അട്ടിമറിക്കപ്പെട്ടതാണ് കേരളത്തില്‍ അഴിമതി വര്‍ദ്ധിക്കാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കടല്‍കൊള്ളയടിയിക്കുകയാണ് ഇടത് സര്‍ക്കാര്‍. മേഴ്‌സിക്കുട്ടിയമ്മയെന്ന് പേരുമാത്രം. അവര്‍ക്ക് മേഴ്‌സി ഇല്ലെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
ഭക്ഷ്യകിറ്റിലെ  ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം നല്‍കിയതാണ് അത് മറച്ച് വെക്കുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here