ആലപ്പുഴ:  ഫീഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെയുളള തീരദേശ ജില്ലകളില്‍ മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ വഴി സീഫുഡ് റെസ്സോറന്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ചേര്‍ത്തല (തെക്ക്) പഞ്ചായത്തിലെ ആയിരംതൈയ്യിലും, ആറാട്ടുപ്പുഴ പഞ്ചായത്തിലെ വലിയഴീക്കലിലുമായി രണ്ട് സീഫുഡ് റെസ്സോറന്റുകള്‍ ആരംഭിച്ചു. സീഫുഡ് റെസ്‌റ്റോറന്റുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയില്‍ അഞ്ച് സീഫുഡ് റെസ്സോറന്റ് യൂണിറ്റുകളാണ് അനുവദിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ സാഫില്‍ നിന്നും ഗ്രാന്റായി ലഭിച്ചാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.


ചേര്‍ത്തല (തെക്ക്) പഞ്ചായത്തിലെ  ആയിരംതൈയ്യില്‍ ആരംഭിച്ച തീരം സീഫുഡ് റെസ്സോറന്റ് യൂണിറ്റിന്റെ ഉത്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. നിപു, വാര്‍ഡ് അംഗങ്ങളായ ജയ റാണി ജീവന്‍, വിനോദിനി സുധാകരന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എ. ഹാരിസ്, പി.എസ്. കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ യു.ആര്‍.ഗിരീഷ് പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ സാഫ് വഴി രൂപീകരിച്ച ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുളള പലിശ രഹിത വായ്പയുടെ വിതരണോദ്ഘാടനവും നടന്നു.  മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകള്‍ക്ക് 50,000 രൂപ വരെയാണ് പലിശ രഹിത വായ്പയായി നല്‍കുന്നത്. 125 ജെ.എല്‍.ജി ഗ്രൂപ്പുകളാണ് സാഫ് വഴി ജില്ലയില്‍ രൂപീകരിച്ചിരിക്കുന്നത്. തിരമൈത്രി സീഫുഡ് റെസ്റ്റോറന്റുകള്‍ വഴി രുചികരമായ വിവിധയിനം മത്സ്യ വിഭവങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here