തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,13,39,805 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 477, കോഴിക്കോട് 436, കൊല്ലം 372, പത്തനംതിട്ട 314, എറണാകുളം 329, മലപ്പുറം 266, ആലപ്പുഴ 264, തിരുവനന്തപുരം 164, കോട്ടയം 209, കണ്ണൂര്‍ 117, വയനാട് 150, പാലക്കാട് 47, കാസര്‍ഗോഡ് 92, ഇടുക്കി 80 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 4, കണ്ണൂര്‍ 3, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കൊല്ലം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 518, പത്തനംതിട്ട 512, ആലപ്പുഴ 263, കോട്ടയം 548, ഇടുക്കി 108, എറണാകുളം 345, തൃശൂര്‍ 276, പാലക്കാട് 

LEAVE A REPLY

Please enter your comment!
Please enter your name here