കൊച്ചി : മുപ്പതിയഞ്ച് ദിവസമാണ് ഇനി മുന്നിലുള്ളത്. അതിനാൽ എത്രയും പെട്ടെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കഴിയൂ. നോമിനേഷൻ നൽകൽ, പിൻവലിക്കൽ സ്‌കൂട്ണി തുടങ്ങിയ ഘട്ടങ്ങൾ ഇതോടൊപ്പം നടക്കണം. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ഇലക്ഷൻ നടപടികൾ ഇത്തവണ തീരും. ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ മാറ്റം സംഭവിച്ചതോടെ ഏറെ വേഗതയിൽ വേണം ഇനി കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ.
യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയാക്കി. 95 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുക. മുസ്ലിംലീഗ് 26 സീറ്റിലും, കേരളാ കോൺഗ്രസ് പി ജെ ജോസഫ്
9 സീറ്റിലും മൽസരിക്കും.
ആർ എസ് പി ക്ക് 5 സീറ്റാണ് നൽകുക. ചെറുകക്ഷികളായ ഫോർവേർഡ് ബ്ലോക്ക്, സി എം പി, മാണി സി കാപ്പന്റെ എൻ സി കെ  തുടങ്ങിയ പാർട്ടികൾക്ക് ഒരു സീറ്റുവീതം നൽകും.
കോൺഗ്രസ് 95 സീറ്റിൽ മത്സരിക്കാൻ ധാരണയായെങ്കിലും സ്ഥാനാർത്ഥി നിർണയം അത്ര എളുപ്പമാവില്ല. പുതുമുഖങ്ങൾക്കും യുവാക്കൾക്കും, സ്ത്രീകൾക്കും മുൻഗണന നൽകുമെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് പരിഗണന കൊടുക്കുമെന്നും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ പറയുന്നു.

 സി പി എം -സി പി ഐ ചർച്ചകൾ നാളെ പൂർത്തിയാവും. കേരളാ കോൺഗ്രസ് എമ്മുമായുള്ള ചർച്ചയും അടുത്ത ദിവസം നടക്കും. രണ്ട് ദിവസങ്ങൾക്കുള്ളിൽ സി പി എം സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടാൻ കഴിയുമെന്നാണ് സി പി എം നേതൃത്വം വ്യക്തമാക്കുന്നത്. എൻ സി പി,  രണ്ട് ദൾ ഗ്രൂപ്പുകൾ എന്നിവരുമായും ചർച്ചകൾ നടത്തേണ്ടതുണ്ട്. ഘടകകക്ഷികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇടതുമുന്നണിയിൽ സി പി എമ്മിനടക്കം സീറ്റുകൾ കുറയും.

ബി ജെ പിയിലും സ്ഥാനാർത്ഥി നിർണയവും, സീറ്റ് വിഭജനവും പൂർത്തിയായിട്ടില്ല. ബി ഡി ജെ എസാണ് മുഖ്യഘടകകക്ഷി. മെട്രോമാൻ തൃപ്പൂണിത്തുറയിൽ മൽസരിക്കുമെന്നാണ് സൂചന. സുരേഷ് ഗോപി വട്ടിയൂർക്കാവിലും കെ സുരേന്ദ്രൻ കോന്നിയിലും മൽസരിക്കാൻ സാധ്യതയുണ്ട്. കുമ്മനം നേമത്ത് മൽസരിക്കും. കേന്ദ്രസഹമന്ത്രി വി മുരളീധനും തിരുവനന്തപുരത്ത് മൽസരിക്കും. പാലക്കാട്, മഞ്ചേശ്വരം, തൃശ്ശൂർ, നേമം, കോന്നി എന്നീ മണ്ഡലങ്ങളാണ് ബി ജെ പി ഏറെ പ്രതീക്ഷകൾ വച്ചുപുലർത്തുന്നത്.
വിരമിച്ച ഐ പി എസുകാരായ
സെൻകുമാർ കൊടുങ്ങല്ലൂരിലും ജേക്കബ്ബ് തോമസ് ഇരിഞ്ഞാലക്കുടയിലും ബി ജെ പി ടിക്കറ്റിൽ മൽസരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here