സ്വന്തം ലേഖകൻ

കൽപ്പറ്റ :  ടി സിദ്ദിഖിനെ കല്പ്പറ്റയിൽ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന റോസക്കുട്ടി ടീച്ചറുടെ പരസ് പ്രസ്താവനയെ തുടർന്നാണ് ടി
സിദ്ദിഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാതിരുന്നത്. വയനാട്ടിൽ തിങ്കളാഴ്ച നടത്താനിരുന്ന യു ഡി എഫ്
കൺവെൻഷനും മാറ്റിവച്ചിരിക്കയാണ്. പ്രതിഷേധങ്ങൾ തുടരുമ്പോഴും ടി സിദ്ദിഖിനെ
സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനുള്ള തീരുമാനമാണ് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്.ട

കോൺഗ്രസിന് ഒൻപത് വനിതാ സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത് കായംകുളത്തെ അരിതാ ബാബു
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്. തൃശ്ശൂരിൽ പത്മജാ വേണുഗോപാലാണ് യു ഡി എഫ്
സ്ഥാനാർത്ഥി. അരൂരിൽ ഷാനിമോൾ ഉസ്മാൻ വീണ്ടും ജനവിധി തേടും. മാനന്തവാടിയിൽ മുൻമന്ത്രി
പി കെ ജയലക്ഷ്മിയും മത്സരിക്കും. കൊല്ലത്ത് അവസാന ഘട്ടത്തിലാണ് ഡി സി സി
അധ്യക്ഷ ബിന്ദു കൃഷ്ണ സ്ഥാനാർത്ഥിയാവുന്നത്. കൊട്ടാരക്കരയിൽ രശ്മി ആർ മത്സരിക്കും.

വൈക്കത്ത് പി ആർ സോനയാണ് സ്ഥാനാർത്ഥി. കെ എ ഷീബ തരൂരിലും. ശോഭാ സുബിൻ
കയ്പ്പമംഗലത്തും സ്ഥാനാർത്ഥികളാവും.

LEAVE A REPLY

Please enter your comment!
Please enter your name here