തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതിയെ മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ നിർബന്ധിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപനാ സുരേഷിനെ ഇ ഡി അധികൃതർ മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ നിർബന്ധിച്ചുവെന്നുള്ള ആരോപണത്തിലാണ് ജുഡീഷ്യൽ അന്വേഷണം നടത്തുക.
ജസ്റ്റിസ് വി കെ മോഹനനാണ് കമ്മീഷൻ. സ്വപ്‌നയുടെയും സന്ദീപ് നായരുടെയും മൊഴിയടക്കം അഞ്ച് രേഖകളാണ് അന്വേഷസംഘത്തിന്റെ പരിധിയിൽ വരിക. കോടതിക്ക് അയച്ച കത്ത്, മൊഴി, പുറത്തുവന്ന ശബ്ദരേഖ, മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഡാലോചന എന്നിവയാണ് അന്വേഷിക്കുക. ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ, ഉണ്ടെങ്കിൽ അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നിവയാണ് ജുഡീഷ്യൽ അന്വേഷപരിധിയിൽ വരിക.

തെരഞ്ഞെടുപ്പ് കാലമായതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ അന്വേഷണവുമായി മുന്നോട്ടുപോവാൻ കഴിയും. ഇഡിക്കെതിരെ ഇതേ കേസിൽ ക്രൈബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
വനിതാ പൊലീസിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കം നടക്കുന്നതിനിടയിലാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെ സ്വർണകേസുമായി ബന്ധപ്പെടുത്താനുള്ള നീക്കമാണ് ഇ ഡി നടത്തിയതെന്നായിരുന്നു സർക്കാരിന്റെ പ്രധാന ആരോപണം. സ്പീക്കർക്കെതിരെ സർശന നിലപാടുമായി കസ്റ്റംസും, ഇ ഡിയും മുന്നോട്ടുപോകവെയാണ് വിഷയം രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനവുമായി സർക്കാരും രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here