മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനി കേരളത്തിലുളള കേന്ദ്രപൊതുമേഖല സ്ഥാപനത്തിൽ നിന്ന് കോടികൾ തട്ടിയെടുത്തു. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് പാലക്കാട് കഞ്ചിക്കോട് യൂണിറ്റിന്റെ നാലരക്കോടി രൂപയാണ് നഷ്ടപ്പെട്ടത്. കേന്ദ്രനിർദേശപ്രകാരം ഡൽഹിയിൽ സാമൂഹിക സാമ്പത്തികജാതി സർവേ നടത്താനുളള കരാർ നേടിയായിരുന്നു തട്ടിപ്പ്. മനോരമ ന്യൂസ് എക്്സ്്ക്ളുസീവ്.

മുംൈബ താനെ പട്ടിലിപ്പാടയിലെ നെറ്റിങ് ടെക്്നോളജീസ് എന്ന സ്വകാര്യകമ്പനിയാണ് കേന്ദ്രപൊതുമേഖല സ്ഥാപനമായ കഞ്ചിക്കോട് െഎടിെഎ യൂണിറ്റിനെ കബളിപ്പിച്ച് പണം തട്ടിയത്. 2012 ജനുവരിയിൽ ഡൽഹിയിലെ നാലു ജില്ലകളിൽ സാമൂഹീകസാമ്പത്തികജാതി സർവേ നടത്താൻ െഎടിെഎക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. െഎടിെഎയിൽ നിന്ന് ഉപകരാർ നേടി സർവേ നടത്തിയ നെറ്റിങ് ടെക്്നോളജീസ് തെറ്റായ സർവേ റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു.

ഒരാളുടെ വിവരം ചേർക്കുമ്പോൾ 11രൂപ 58 പൈസ കമ്പനിക്ക് ലഭിക്കുമെന്നതിനാൽ ലക്ഷം പേരുടെ വിവരങ്ങൾ വ്യാജമായി ചേർത്ത് ജനസംഖ്യ പെരുപ്പിച്ച് കാട്ടി. നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിലെ സാങ്കേതിക വിഭാഗമാണ് ക്രമക്കട് കണ്ടെത്തിയത്. ഒൻപത് കോടി അറുപത്തിരണ്ടര ലക്ഷം രൂപയ്ക്കായിരുന്നു കരാറെങ്കിലും നാലു കോടി 56 ലക്ഷം രൂപ അധികമായി നേടി. ഡൽഹിയിലെ നോർത് വെസ്റ്റ് , നോർത് ഇൗസ്റ്റ് , ഇൗസ്റ്റ് ഡൽഹി , ന്യൂഡൽഹി എന്നീ നാലു ജില്ലകളിലായിരുന്നു സർവേ. പണം തട്ടിയെടുത്ത നെറ്റ് വിങ് എന്ന സ്ഥാപനം നിലവിലില്ല. സ്ഥാപത്തിന്റെ ഡയറക്ടർമാരായ ലളിത് ഗോവിന്ദ് റായ് , ഭാര്യ മോഹിത് റായ് ഉൾപ്പെടെയുളളവർ വർഷങ്ങളായി ഒളിവിലുമാണ്.

പണം തട്ടിയെടുക്കാനെന്ന ഉദ്ദേശത്തോടെ വ്യാജവിലാസത്തിൽ സ്വകാര്യകമ്പനി െഎടിെഎയിൽ നിന്ന് കരാർ നേടിയത് . കഴിഞ്ഞ സെപ്റ്റംബർ 12 ന് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here