കൊച്ചി : സ്പീക്കർ ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. ഏപ്രിൽ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കസ്റ്റംസിന്റെ നോട്ടീസ്. ഡോളർ കടടത്തിൽ ഇത് രണ്ടാം തവണയാണ് സ്പീക്കർക്ക് നോട്ടീസ് അയക്കുന്നത്. സ്പീക്കർ എന്ന നിലയിൽ ജോലിത്തിരക്കുള്ളതിനാൽ ചോദ്യം ചെയ്യലിന് ഹാജവാൻ പറ്റില്ലെന്നായിരുന്നു സ്പീക്കരുടെ വാദം. എന്നാൽ ഏപ്രിൽ 8 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് കസംസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പീക്കർക്കെതിരെ സ്വപ്‌നയുടെ മൊഴി പുറത്തു വന്നതോടെ സി പി എമ്മിന്റെ പ്രതികരണം ശക്തമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ദോഷം വരാതെ നോക്കുകയായിരുന്നു പാർട്ടിയുടെ നീക്കം. സ്വപ്‌നയുടെ മൊഴി വലിയ പത്രവാർത്തയായിട്ടും സി പി എം നേതൃത്വം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല, പ്രതികരിച്ചാൽ വിഷയം വിവാദമായി നിൽക്കും എല്ലാം കേന്ദ്ര ഏജൻസിയുടെ ഗൂഢാലോചനയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കൈ കഴുകി.  
സ്വപനയുടെ മൊഴി കുരുക്ക് മുറുുകിയിരിക്കയാണ്. തെരഞ്ഞെടുപ്പിന് മുൻപ് എന്ത് നടപടി സ്വീകരിച്ചാലും കേന്ദ്രസർക്കാറിന്റെ ഗൂഢാലോചനയെന്ന ആരോപണം കേൾക്കേണ്ടിവരുമെന്ന്തിനാലാണ് ഏപ്രിൽ എട്ടിലേക്ക് ചോദ്യം ചെയ്യൽ മാറ്റിയത്.
തെരഞ്ഞെടുപ്പിന് ശേഷം സ്പീക്കർ ശ്രീരാമകൃഷ്ണൻ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനായി ഹാജരാവുന്നതിൽ സി പി എമ്മിനും ബുദ്ധിമുട്ടുണ്ടാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here