തിരുവനന്തപുരം : സംസ്ഥാനത്ത്‌ എല്ലാവർക്കും കോവിഡ്‌ വാക്‌സിൻ സൗജന്യമായിരിക്കുമെന്നും, അക്കാര്യം സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമരന്തി പിണറായി വിജയൻ.

കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന്‌ നേരര്രെ പ്രഖ്യാപിച്ചതാണ്‌. ഇടക്കിടക്ക്‌ മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല. സൗജന്യം എന്നുപറഞ്ഞാൽ അത്‌ ഏതെങ്കിലും വയസ്സിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല എന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അൽപ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ കാണണം. വാക്‌സീൻ ആവശ്യമെങ്കിൽ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു.:

സംസ്ഥാനത്തിന്റെ യഥാർത്ഥ പ്രശ്‌നം കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. വാക്‌സീൻ തരാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. സംസ്ഥാനത്തിന്റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും – മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here