ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം സംബന്ധിച്ച് സ്പീക്കര്‍ നാന്‍സി പെലോസി നടത്തിയ വിവാദ പരാമര്‍ശം സംബന്ധിച്ച് ട്വിറ്ററില്‍ പ്രതിഷേധം ശക്തമാകുന്നു. നീതിക്കു വേണ്ടി നിങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചതിന് നന്ദി ഫ്‌ലോയിഡ്, എന്ന നാന്‍സി പെലോസിയുടെ പരാമര്‍ശമാണ് വിവാദമായത്. കോണ്‍ഗ്രസിലെ ബ്ലാക്ക് കോക്കസ് അംഗങ്ങളുമായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു പെലോസിയുടെ പരാമര്‍ശം.

ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി ഹിസ്റ്ററി പ്രൊഫസറും ആക്ടിവിസ്റ്റുമായ ബാര്‍ബറ റാന്‍സ്ബിയാണ് വിവാദ പരാമര്‍ശം സംബന്ധിച്ച് ആദ്യം പ്രതികരിച്ചത്. നാന്‍സി പെലോസി അങ്ങനെ പറഞ്ഞുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ജോര്‍ജ് ഫ്‌ലോയിഡ് തന്റെ ജീവന്‍ സാക്രിഫൈസ് ചെയ്തതല്ല, പകരം അദ്ദേഹതത്തെ കൊലപ്പെടുത്തിയതാണ് അതെങ്ങനെ നീതിക്കു വേണ്ടിയുള്ള ത്യാഗമാകുമെന്ന് ബാര്‍ബറ റാന്‍സ്ബി ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ നിരവധിയാളുകളാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

പോലീസുകാരനാല്‍ കൊല്ലപ്പെടാമെന്ന് ഫ്‌ലോയിഡ് എഗ്രിമെന്റ് ചെയ്തിട്ടില്ലായിരുന്നുവെന്ന് മറ്റൊരു ട്വിറ്റര്‍ ഉപഭോക്താവ് പ്രതികരിച്ചു. പെലോസിയുടെ അജ്ഞതയാണ് പുറത്തുവരുന്നതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. ജീവത്യാഗം ചെയ്യുക എന്നത് ഒരാള്‍ സ്വയം ചെയ്യേണ്ട കാര്യമാണ്, കൊല്ലപ്പെട്ട ഫ്‌ലോയിഡിന്റെ കാര്യത്തില്‍ അതെങ്ങനെയാണ് ശരിയാവുകയെന്നും ചിലര്‍ പ്രതികരിച്ചു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here