എറണാകുളം ജില്ലയില്‍ യുഡിഎഫ് മുന്നേറ്റം. പിറവം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെല്ലാം യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം, കളമശേരി, കളമശേരി, വൈപ്പിന്‍, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് 3692 വോട്ടിനു ലീഡ് ചെയ്യുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബു 436 വോട്ടിനു മുന്നിലാണ്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പളി- 1231, അങ്കമാലിയില്‍ റോജി എം ജോണ്‍- 1285, ആലുവയില്‍ അന്‍വര്‍ സാദത്ത്- 1157, പറവൂരില്‍ വിഡി സതീശന്‍- 461, എറണാകുളത്ത് ടിജെ വിനോദ്-450, തൃക്കാക്കരയില്‍ പിടി തോമസ്- 2438

കളമശേരിയില്‍ എല്‍ഡിഎഫിന്റെ പി രാജീവ് 1941 വോട്ടിനു ലീഡ് ചെയ്യുകയാണ്. വൈപ്പിനില്‍ കെഎന്‍ ഉണ്ണികൃഷ്ണന് 572 വോട്ടിന്റെ നേരിയ ലീഡാണ് ഉള്ളത്. കൊച്ചിയില്‍ കെജെ മാക്‌സി 2601 വോട്ടിനു ലീഡ് ചെയ്യുകയാണ്. കുന്നത്തുനാടില്‍ പിവി ശ്രീനിജന്‍ 321 വോട്ടിനും ലീഡ് ചെയ്യുന്നു. മൂവാറ്റുപുഴയില്‍ എല്‍ദോ എബ്രഹാം 168, കോതമംഗത്ത് ആന്റണി ജോണ്‍-1700.

 

LEAVE A REPLY

Please enter your comment!
Please enter your name here