സ്വന്തം ലേഖകൻ

കൽപ്പറ്റ:  വയനാട്ടിൽ രണ്ട് സീറ്റുകൾ യു ഡി എഫ് നേടുന്നു. കൽപ്പറ്റയിൽ കോൺഗ്രസിലെ ടി സിദ്ദിഖ് വിജയത്തോടടുക്കുന്നു. അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ കൽപ്പറ്റയിൽ വ്യക്തമായ ലീഡ് നേടിയിരിക്കുന്നു. സുൽത്താൻ ബത്തേരിയിൽ സിറ്റിംഗ് എം എൽ എ ഐ സി ബാലകൃഷ്ണൻ സീറ്റ് നിലനിർത്തുമെന്ന് ഏതാണ്ട് ഉറപ്പാക്കിയിരിക്കയാണ്.

മാനന്തവാടിയിൽ സി പി എമ്മിലെ കെ കേളുവാണ് മുന്നിൽ. പി കെ ജയലക്ഷ്മി പരാജയപ്പെടുമെന്ന് ഉറപ്പായിരിക്കയാണ്. എൽ ജെ ഡി നേതാവ് എം പി ശ്രേയാംസ് കുമാർ വിജയിച്ചാൽ ഇടത് മന്ത്രി സഭയിൽ അംഗമാവും എന്ന് പ്രതീക്ഷിച്ചിരുന്നതാണ്. നിലവിൽ രാജ്യസഭാ അംഗമാണ് ശ്രേയാംസ് കുമാർ.
 

LEAVE A REPLY

Please enter your comment!
Please enter your name here