സ്വന്തം ലേഖകൻ

കോഴിക്കോട്: വടകരയിൽ ആർ എം പിയുടെ സ്ഥാനാർത്ഥി കെ കെ രമ വിജയത്തിലേക്ക്. എൽ ഡി എഫ് സ്ഥാനാർത്ഥി എൽ ജെ ഡിയിലെ മനയത്ത് ചന്ദ്രനെയാണ് കെ കെ രമ പരാജയപ്പെടുത്തുന്നത്. കാലങ്ങളായി സോഷ്യലിസ്റ്റ് പാർട്ടികളുടെ നിയന്ത്രണത്തിലായിരുന്നു വടകര. ജനതാദൾ പിളർന്നപ്പോൾ സോഷ്യലിസ്റ്റ് ജനതാ ദൾ നേതാവ് നാണുവായിരുന്നു വടകരയിൽ വിജയിച്ചിരുന്നത്.

എൽ ജെ ഡി ഇടത് മുന്നണിയിലേക്ക് തിരിച്ചെത്തിയതിനെ തുടർന്ന് വടകര എൽ ഡി എഫ് എൽ ജെ ഡി ക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച ആർ എം പി നേതാവ് കെ കെ രമയെ ഇത്തവണ യു ഡി എഫ് പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. സി പി എമ്മിൽ നിന്ന് വോട്ടുകൾ ലഭിച്ചാൽ കെ കെ രമ വിജയിക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ട മണ്ഡലമായിരുന്നു വടകര.

യു ഡി എഫ് കെ കെ രമ മത്സരിച്ചാൽ പിന്തുണയെന്ന നിലപാട് സ്വീകരിച്ചതിനു പിന്നിലും സി പി എമ്മിലെ വോട്ടു ചോർച്ചയായിരുന്നു ലക്ഷ്യം. കെ മുരളീധരന്റെ ശക്തമായ നിലപാടാണ് കോൺഗ്രസ് കെ കെ രമയെ പിന്തുണയ്ക്കാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here