ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു അദ്ദേഹം. പിന്നീട്​ ബിഹാർ ഗവർണറായും അദ്ദേഹം സേവനം അനുഷ്​ഠിച്ചു.

വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രസ്​ പ്രതിനിധിയായി അമൃത്​സറിൽനിന്ന്​ ലോക്​സഭയിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here