സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ചുമതല വീണാ ജോര്‍ജിന് നല്‍കാന്‍ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവന്‍കുട്ടിയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മുഹമ്മദ് റിയാസും വരും. അഭ്യന്തരം, ഐടി, പരിസ്ഥിതി, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി -പിണറായി വിജയന്‍തന്നെ കൈകാര്യം ചെയ്യും.

വകുപ്പും മന്ത്രിമാരും

തദ്ദേശം, എക്‌സൈസ്

എം വി ഗോവിന്ദന്‍ (സി പി എം)

 

ധനം

കെ എന്‍ ബാലഗോപാല്‍ (സി പി എം)

 

പൊതു വിദ്യാഭ്യാസം, തൊഴില്‍

വി ശിവന്‍കുട്ടി ( സി പി എം)

 

വ്യവസായം

പി രാജീവ്  (സി പി എം)

 

ദേവസ്വം, പട്ടികജാതി ക്ഷേമം

കെ രാധാകൃഷ്ണന്‍ (സി പി എം)

 

ആരോഗ്യം

വീണാ ജോര്‍ജ് ( സി പി എം)

 

പൊതുമരാമത്ത് , ടൂറിസം

പി എ മുഹമ്മദ് റിയാസ് (സി പി എം)

 

ഉന്നത വിദ്യാഭ്യാസം

ആര്‍ ബിന്ദു ( സി പി എം)

 

പ്രവാസി, ന്യൂനപക്ഷ ക്ഷേമം

വി അബ്ദു റഹിമാന്‍ ( സി പി എം സ്വതന്ത്രന്‍)

 

ഫിഷറീസ്, സാംസ്‌കാരികം

സജി ചെറിയാന്‍ ( സി പി എം)

 

സഹകരണം, രജിസ്ട്രേഷന്‍

വി എന്‍ വാസവന്‍ ( സി പി എം)

 

ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

ജെ ചിഞ്ചുറാണി ( സി പി ഐ)

 

കൃഷി

പി പ്രസാദ് ( സി പി ഐ)

 

റവന്യു

കെ രാജന്‍ ( സി പി ഐ)

 

ഭക്ഷ്യം

ജി ആര്‍ അനില്‍ ( സി പി ഐ)

 

തുറുമുഖം, മ്യൂസിയം

അഹമ്മദ് ദേവര്‍ കോവില്‍ ( ഐ എന്‍ എല്‍ )

 

ട്രാന്‍സ്പോര്‍ട്ട്

ആന്റണി രാജു ( ജെ കെ സി )

 

വൈദ്യുതി

കെ കൃഷ്ണന്‍ കുട്ടി ( ജെ ഡി എസ് )

 

വനം, വന്യജീവി വകുപ്പ്

എ കെ ശശീന്ദ്രന്‍ ( എന്‍ സി പി )

 

ജലവിഭവം

റോഷി അഗസ്റ്റിന്‍ ( കെ സി എം)

 

സ്പീക്കര്‍-

എം ബി രാജേഷ് ( സി പി എം)

 

ഡപ്യൂട്ടി സ്പീക്കര്‍ –

ചിറ്റയം ഗോപകുമാര്‍ ( സി പി ഐ)

ഗവ. ചീഫ് വിപ്പ് –

പ്രഫ. എന്‍ ജയരാജ് ( കെ സി എം)

കടന്നപ്പള്ളി കൈകാര്യം ചെയ്തിരുന്ന തുറമുഖവകുപ്പും, ആന്റണി രാജുവിന് ഗതാഗത വകുപ്പും നല്‍കിയത് രണ്ടര വര്‍ഷത്തിന് ശേഷമുള്ള മന്ത്രി സ്ഥാനം വച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ്. എന്‍ സി പി യില്‍ നിന്നും പൊതുഗതാഗതവകുപ്പ് ഏറ്റെടുത്തു. സി പി ഐ വിട്ടുകൊടുത്ത വനം വകുപ്പ് എ കെ ശശീന്ദ്രന് നല്‍കിയിരിക്കയാണ്. സി പി എം വര്‍ഷങ്ങളായി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ജെ ഡി എസിലെ കെ കൃഷ്ണന്‍ കുട്ടിക്ക് വിട്ടുകൊടുത്തിരിക്കയാണ്.

ഏറെ വിവാദങ്ങളുണ്ടാക്കിയ ദേവസ്വം വകുപ്പ് ഇത്തവണ കെ രാധാകൃഷ്ണനാണ് നല്‍കുന്നത്. പട്ടികജാതി ക്ഷേമവകുപ്പും രാധാകൃഷ്ണന്‍ കൈകാര്യം ചെയ്യും. മുന്‍ മന്ത്രിയും, സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍. മുഹമ്മദ് റിയാസിന് കഴിഞ്ഞ തവണ ജി സുധാകരന്‍ കൈകാര്യം ചെയ്ത വകുപ്പായ പൊതുമരാമത്ത് വകുപ്പ് നല്‍കിയതും ഏറെ ശ്രദ്ധേയമായ തീരുമാനമാണ്.

എം വി ഗോവിന്ദന് ഏറ്റവും സുപ്രധാനമായ വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്ക് കെ കെ ശൈലജയുടെ പിന്‍ഗാമിയായി  വീണാ ജോര്‍ജാണ് എത്തുന്നത്. വീണ്ടും വനിതാ മന്ത്രിയെ തന്നെ നിയമിച്ചുകൊണ്ട് സി പി എം പരീക്ഷണം നടത്താന്‍  തീരുമാനിച്ച ആരോഗ്യവകുപ്പില്‍ വീണയ്ക്ക് വലിയ പരീക്ഷണ ഘട്ടങ്ങള്‍ പിന്നിടേണ്ടതുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here