സ്വന്തം ലേഖകൻ

തിരുവനന്തപുരം :  മാലിന്യമുക്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ  ഏറ്റവും പ്രധാന ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അഞ്ചു വർഷം കേരളത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ വിശദീകരിച്ചത്.
കേരളത്തിലെ സാധാരണ ജനവീതം ഉന്നതനിലവാരത്തിലേക്ക് ഉയർത്തുകയെന്നതും ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനം ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. സാമൂഹ്യനീതി എന്ന ആശയം പാകിയത് ആ സർക്കാരാണ്. അതിന്റെ തുടർച്ചയാണ് പിന്നീട് വന്ന എല്ലാ ഇടത് സർക്കാരുകളും.
എല്ലാ ഇടത് സർക്കാരിന്റെയും ഭരണ നേട്ടങ്ങൾ തുടർന്നുവരുന്ന വലതു സർക്കാർ തകർക്കുകയായിരുന്നു പതിവ്.

എൽ ഡി എഫിന്റെ തുടർഭരണം, കേരളത്തിലെ പുതിയ തുടക്കമാണ്. വികസനകാര്യത്തിൽ മുന്നോട്ടുള്ള പാതയൊരുക്കാൻ എല്ലാ പ്രതിസന്ധികളെയും നേരിട്ട് സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ജനം നൽകിയ ഈ ഉന്ന വിജയം.
കേരളത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ഇടപെടൽ ഇടത് സർക്കാരാണ് നടത്തിയത്. കേരള വികസനത്തിന്റെ പുതിയ വിസനം , കാർഷിക, വ്യവസായ മേഖലകളുടെ ഉന്നമനം, പശ്ചാത്തലവികസനം. ഉന്നത വിദ്യാഭ്യാസത്തിന്റെ നവീകരണം. പൊതുവിദ്യാഭ്യാസ സംരക്ഷണം പ്രത്യേക അജണ്ടയായി ഏറ്റെടുത്തു,
കിഫ്ബിയുടെ രൂപീകരണം,അവയിലൂടെ നടപ്പാക്കിയ നിരവധി വികസന പ്രവർത്തനങ്ങൾ എന്നിവ എടുത്തുപറയേണ്ടവയാണ്.
ഈ ഇടപെടലുകൾ വികസനത്തിൽ വലിയ കുതിപ്പാണുണ്ടാക്കിയത്. ഓരോ വർഷവും പൂർത്തിയാക്കിയ വാഗ്ദാനങ്ങൾ പ്രോഗ്രസ് റിപ്പോർട്ട് രാജ്യത്തിന് ആകെ മാതൃകയായി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. ഗെയിൽ പൈപ്പ് യാഥാർത്ഥ്യമാക്കി.
വിജ്ഞാന സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചു. സ്റ്റാർട്ട് അപ്പിൽ വൻ കുതിപ്പുണ്ടാക്കി. ഓഖി, നിപ എന്നിവ നമ്മെ വിഷമിപ്പിച്ചു. ജനം രക്ഷാമതിൽ ഉയർത്തിയാണ് പ്രളയത്തെ അതിജീവിച്ചത്. തുടർന്നാണ് കോവിഡ് 19 ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള മികച്ച മുന്നേറ്റമാണ് നടക്കുന്നത്
ലോക്ഡൗണിൽ ജനജീവിതം താളംതെറ്റും, അത് പരിഹരിക്കാനുള്ള ഇരുപതിനായിരംകോടിയുടെ പാക്കേജ് നടപ്പാക്കി. തൊഴിലില്ലായ്മ പരിഹരിക്കാൻ നമുക്ക് സാധിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടു. പൗരത്വ ഭേദഗതി നിയമം നാം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. മതസൗഹാർദത്തിന്റെ നാടായി കേരളത്തെ നിലനിർത്താനായി എന്നതും നേട്ടമാണ്.
580 വാഗ്ധാനങ്ങളും നടപ്പാക്കിയത് അനേകം പ്രതിസന്ധികളെ മറികടന്നാണ്.. ഇതിനെ തമസ്‌കരിക്കാൻ നിരവധി പ്രവർത്തനങ്ങൾ നടന്നു. അർത്ഥ ശൂന്യമായ വിവാദങ്ങളിൽ ജനത്തിന് താല്പര്യമില്ല. സംഘർഷമല്ല, സമാധാന ജീവിതമാണ്. അതിന് ആര് സന്നദ്ധമാവുന്നുവോ അവർക്കൊപ്പമായിരിക്കും ജനമെന്ന ഓർമ്മപ്പെടുത്തലാണ് തെരഞ്ഞെടുപ്പ് ഫലം. ജാതി, വർഗീയതകൾ കുത്തിപ്പൊക്കിയാൽ അതോടൊപ്പം കേരള ജനത നിൽക്കില്ല.
കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളും സർക്കാരുമായുള്ള പാരസ്പര്യമാണ് എടുത്തു പറയേണ്ടത്. ജനപങ്കാളിത്തത്തിലൂടെയാണ് പ്രതിസന്ധികളെ അജിജീവിച്ചത്. പ്രളയകാലത്ത് സ്വയം രക്ഷാദൗത്യം ഏറ്റെടുത്ത്, ത്യാഗസന്നദ്ധതയോടെ മുന്നിട്ടിറങ്ങി. മത്സ്യതൊഴിലാളികളുടെ ത്യാഗപൂർണമായ രക്ഷാപ്രവർത്തനം, നിപയെ തടഞ്ഞു നിർത്താൻ ജനം സഹകരിച്ചു. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറപാകിയ വൻകിട പദ്ധതികൾക്ക് വൻ പിന്തുണ ലഭിച്ചു. കോവിഡ് പ്രതിരോധം ജനപങ്കാളിത്തമുള്ള പ്രക്രീയയായി മാറ്റിയെടുത്തു. ജനങ്ങളുടെ സഹകരണമാണ് സർക്കാരിന്റെ കരുത്താണ്. അത് ഇനിയും തുടരുമെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. അൻപതിന പ്രധാന പരിപാടിയും. 900 വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വച്ചിട്ടുള്ളത്. അതെല്ലാം നടപ്പാക്കും. ആരോഗ്യം വിദ്യാഭ്യാസം, പാർപ്പിടം എന്നീ നേട്ടങ്ങളെ ശക്തിപ്പെടുത്തും. സാമൂഹ്യ ക്ഷേമം, ലിംഗനീതി, സ്ത്രീ സുരക്ഷ എന്നിവയേയും കൂടുതൽ ശാക്തീകരിക്കും. സമ്പത് ഘടനയുടെ ശേഷി വർധിപ്പിക്കും. ശാസ്ത്രത്തെയും നൂതന വ്യവസായത്തേയും ഉപയോഗപ്പെടുത്തും. അതി ദാരിദ്ര്യം ഉന്മൂലനം ചെയ്യും. ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തി അവരെ മുന്നോട്ട് കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ നയം രൂപീകരിക്കും. വിദഗ്ധ തൊഴിൽ മേഖല സൃഷ്ടിക്കും.

കേരളത്തിന്റെ ജീവിത നിലവാരം ഉയർത്തും. വികസന ലക്ഷ്യം പൂർത്തീകരിക്കുന്നതിലൂടെ  അടിത്തട്ടിൽ കഴിയുന്ന ജനതയുടെ ജീവിത നിലവാരം ഉയർത്തും. ഒരാളെയും ഒഴിച്ചു നിർത്താത്ത വികസന കാഴ്ചപ്പാടാണ് സർക്കാർ ഉയർത്തിപ്പിടിക്കുക. കാർഷിക മേഖലയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കും. നെല്ല് , പച്ചക്കറി എന്നിവ വർദ്ധിപ്പിക്കും. കൃഷി , ജലശേചനം എന്നിവയുടെ ഇടപെടലിലൂടെ, ശാസ്ത്രീയ കൃഷി രീതികൾ ഏറ്റെടുക്കും.
ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. റബറിന്റെ മൂല്യ വർദ്ധനവയ്ക്ക് മികവിന്റെ കേന്ദ്രം രൂപീകരിക്കും.
പ്രാദേശിക തണ്ണീർ തടങ്ങളെ മെച്ചപ്പെടുത്തും, പഴശി, ഇടമലയാർ, കാരാപ്പുഴ തുങ്ങിയ പദ്ധതികൾ 2024 ഓടെ പൂർണ തോതിൽ പൂർത്തീകരിക്കും. ഇതിലൂടെ ജല ലഭ്യതയും ഉറപ്പുവരുത്തും.
കൃഷി ഭവനുകളെ സ്മാർട്ട് കൃഷി ഭവനാക്കി മാറ്റും, കൃഷിയുമായി ബന്ധപ്പെട്ട വകുപ്പ് തല പരിഷ്‌ക്കരണം നടപ്പാക്കും. കാർഷിക സർവ്വകലാശാലകളുടെ ശേഷി പൂർണമായും ഇതിനായി ഉപയോഗിക്കും.
2025 ഓടെ പാൽഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. മാംസം, മുട്ട ഉൽപ്പാദനത്തിൽ, ഉൾനാടൻ മത്സ്യകൃഷി വർധിപ്പിക്കും, സാങ്കേതിക വിദ്യയിലെ മാറ്റങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾ വികസിപ്പിക്കും.
സമ്പൂർണ ശുചിത്വം കൈവരിക്കുന്നതിനുള്ള യോജിച്ച പ്രവർത്തനം ഉണ്ടാവും. വ്യവസായ ഇടനാഴി, തുറുമുഖം, ഉൾനാടൻ ജല ഗാതാഗതം, എന്നിവ വർദ്ധിപ്പിക്കും, കയർ, കശുവണ്ടി, കൈത്തറിയുടെ വികസനം ശക്തിപ്പെടുത്തും. പരമ്പരാഗത തൊഴിലിൽ മൂല്യവർധന നടപ്പാക്കും. ഐ ടി വ്യവസായം, ഡിജിറ്റൽ സർവ്വകലാശാലയിലൂടെ ഐടി മേഖലയെ ബന്ധിപ്പിക്കും. ഐടി വിദ്യാർത്ഥികളെ പരിശീലിപ്പിക്കാൻ കഴിയുന്ന മാർഗരേഖ തയ്യാറാക്കും.
വ്യവസായ മേഖലയെയെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടുത്തും. സംയുക്ത സംരഭം സാധ്യത വർദ്ധിപ്പിക്കും. ഐ ടി കയറ്റുമതി വർധിപ്പിക്കാൻ ഐ ടിയിലെ പ്രത്യേക പദ്ധതി നടപ്പാക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള അവസരം ഐ ടി നൽകുന്നു. സ്ത്രീകൾക്ക് ഐടിയിലേക്ക് സാധ്യത വർദ്ധിപ്പിക്കുന്നു.
കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി, വ്യവസായ പാർക്കുകൾ യാഥാർത്ഥ്യമാക്കും. ഉയർന്ന നിക്ഷേപം ഈ മേഖലകളിൽ ആവശ്യമാണ്. പോളിമേർസ്, പെട്രോ കെമിക്കൽ വ്യവസായങ്ങൾക്ക് കൊച്ചിയിൽ സാധ്യത ഏറെയാണ്. പെട്രോ കെമിക്കൽ പോളിമർടെക്‌നോളജി, റബ്ബർ വ്യാവസായിക കേന്ദ്രം സ്ഥാപിക്കും.
സ്റ്റാർട്ടപ്പുകൾക്ക് പ്രോൽസാഹനം നൽകും. കേന്ദ്ര സർക്കാരിന്റെ സ്വകാര്യ വൽക്കരണ നയം നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനളാണ്. ബദൽ സംവിധാനം നടപ്പാക്കും. വിജ്ഞാന ശാലകളുടെ കാര്യക്ഷമത വർധിപ്പിക്കും, അക്കാദമിക്ക് ഗവേഷണത്തിന് പ്രോൽസാഹനം നൽകും.
പുതിയ അധ്യയനം നമ്മുടെ കലാലയങ്ങളിൽ നടപ്പാക്കുന്നതിനെ കുറിച്ച് പഠനം നടത്തും. ഗവേഷണത്തിനായി വിദ്യാർത്ഥികളുടെ എക്‌സ്‌ചേഞ്ച് നടപ്പാക്കും.
ആധുനികമായ ശേഷി വികസന പദ്ധതികൾ യുവാക്കൾക്ക് ലഭ്യമാക്കും. ഇൻഷുറൻസ്, ആരോഗ്യം, മെഡിക്കൽ, ഭക്ഷ്യ സംസ്‌കരണം, വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ വലിയ തൊഴിൽ സാധ്യതയാണുള്ളത്. സ്ത്രീകൾക്കും, യുവാക്കൾക്കും ശേഷി വികസന പദ്ധതി നടപ്പാക്കും.
ഖരമാലിന്യ സംസ്‌കരണത്തിന് പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ടതായുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇത് സൃഷിട്ടിക്കും, മാലിന്യ മുക്ത കേരളം യാതാർത്ഥ്യമാക്കും.
നാട് ചലിക്കുന്നതും, നില നിൽക്കുന്നതും അദ്ധ്വാനിക്കുന്നവനിലൂടെയാണ്. അവരെ സംരക്ഷിക്കുന്നതിന് പദ്ധതിയുണ്ടാക്കും.
വിദേശത്തുനിന്നും നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് സ്ത്രീകളുടെ പദവി ഉയർത്തും, ജെന്റർ ബജറ്റിംഗ് ശത്കി പ്പെടുത്തും. സ്ത്രീകൾക്കും, കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ നടപടിയുണ്ടാവും. പട്ടികജാതി-പട്ടിക വർഗവിഭാവങ്ങളുടെ പ്രശ്‌നങ്ങൾ പരിഹകിക്കും.

ദരിദ്രരെ കണ്ടെത്താൻ സർവ്വെ നടത്തും. സുപ്രധാന മായ തീരുമാനമാണ്
കൈക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം നടപ്പാക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ജപ്തി നടപടിയിലൂടെ കിടപ്പാടം നഷ്ടമാവുന്നത് ഒഴിവാക്കാൻ നിയമം നടപ്പാക്കും.
വിദഗ്ധ സമിതി ഇതുസംബന്ധിച്ച് പഠനം നടത്താൻ മന്ത്രിസഭായോഗതീരുമാനം. ഗാർഹിത ജോലിയിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായം എത്തിക്കും, വീട്ടുജോലിയിലെ കാഠിന്യം കുറക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഈ പദ്ധതിക്ക് രൂപം നൽകാൻ സമിതിയെ ചുമതലപ്പെടുത്തി. 20 ലക്ഷം അഭ്യസ്ഥവിദ്യർക്ക് തൊഴിൽ നൽകാനുള്ള ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് പരിശോധിച്ച് റിപ്പോർട്ട് നൽകാനും ചുമതല നൽകിയിട്ടുണ്ട്.
സർക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാവണം. സർക്കാർ സേവനം ഓൺലൈനായി വീട്ടിലെത്തിക്കുന്ന പദ്ധതി ഗാന്ധി ജയന്തി ദിനത്തിൽ നിലവിൽവരുന്ന വിധം പദ്ധതിക്ക് രൂപം നല്കും. ഇ- ഓഫീസ്, ഇ-ഫയലിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറി, ഐ ടി സെക്രട്ടറി, ഫൈനാൻസ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഏകജാലക സംവിധാനം കൊണ്ടുവരും. ഒരു ഉന്നത ഐ  എ എസ് ഓഫീസരുടെ നേതൃത്വത്തിലുള്ള സമിതായിരിക്കു
ആദ്യ സമ്മേളനം 24, 25 തീയതികളിൽ വിളിച്ചു ചേർക്കും. പ്രോട്ടോം സ്പീക്കർ പി ടി എ റഹിമിനെ തീരുമാനിച്ചു. സ്പീക്കർ ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് 25 ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here